മൾട്ടി, ലിഫ്റ്റ് & പുഷർ ആക്സിൽ ട്രക്കുകൾ

ഹൗളേജ് വിഭാഗത്തിലെ ട്രക്കിൻറെ പവർ-വെയ്റ്റ് അനുപാതം ഏറ്റവും ഉയർന്നതാണ്, അതായത് ഓരോ യാത്രയ്ക്കും ഏറ്റവും കുറഞ്ഞ സമയമെടുക്കും. പരുക്കൻ ഘടകങ്ങൾ കൊണ്ട് നിർമ്മിച്ച ഇത് മറ്റ് ട്രക്കുകളേക്കാൾ കൂടുതൽ കാലം ഈടുനിൽക്കും. എല്ലാറ്റിനുമുപരി, ഇത് വരുന്നത് അതുല്യമായ സേവനവും സ്പെയർപാർട്ട്സ് ഗ്യാരൻറിയും സഹിതമാണ്. ഇതെല്ലം Blazo X നെ എച്ച്‌സിവി ഹൗളേജ് വിഭാഗത്തിലെ ഏറ്റവും മികച്ച ചോയിസാക്കി മാറ്റുന്നു.

ഫീച്ചറുകളും പ്രത്യേകതകളും:

കൂടുതൽ യാത്രകൾ, അധികം മൈലേജ്:

BLAZO X ൻറെ ദൃഢമായ ബിൽഡ്, പവർഫുൾ ഡ്രൈവ്‌ലൈനും ഏറ്റവും ഉയർന്ന പവർ-വെയ്റ്റ് അനുപാതവും പോലുള്ള കരുത്തുറ്റ ഫീച്ചറുകൾ വഴി കൂടുതൽ മെച്ചപ്പെട്ടതാകുന്നു. കൂടാതെ അതിൻറെ അസാമാന്യ ഇന്ധനക്ഷമതയും തെളിയിക്കപ്പെട്ട FuelSmart ടെക്നോളജിയും മികച്ച പ്രകടനം ഉറപ്പുനൽകുന്നു.

FuelSmart പ്രയോജനം:

നിങ്ങൾ സിമൻറ്, ഭക്ഷ്യധാന്യങ്ങൾ, കല്ല് കട്ടകൾ, അല്ലെങ്കിൽ ശീതീകരിച്ച ഭക്ഷണം വിതരണം ചെയ്യുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ ഹൗളേജ് വിഭാഗത്തിൽ എല്ലാ ഗതാഗത ഉപയോഗങ്ങൾക്കും യോജിച്ച ഒരു ട്രക്ക് ഉണ്ട്. നിങ്ങൾ ഏത് ട്രക്ക് ഉപയോഗിച്ചാലും, നിങ്ങൾക്ക് എല്ലായ്പ്പോഴും FuelSmart ൻറെ പ്രയോജനം ലഭിക്കും.

മൾട്ടിമോഡ് സ്വിച്ചുകളുള്ള mPOWER FuelSmart എഞ്ചിൻ:

Blazo X ട്രക്കുകളുടെ mPOWER Fuelsmart എഞ്ചിൻ മൾട്ടി-മോഡ് സ്വിച്ചുകളുമായി സംയോജിപ്പിച്ച് വിട്ടുവീഴ്‌ചയില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നു. നിങ്ങളുടെ ബിസിനസ്സ് ആവശ്യപ്പെടുമ്പോൾ മികച്ച മൈലേജും അസാമാന്യമായ പവറും തിരഞ്ഞെടുക്കാൻ FuelSmart ബട്ടണുകൾ നിങ്ങളെ അനുവദിക്കുന്നു. FuelSmart ടെക്നോളജി അതിൻറെ ഏറ്റവും മികച്ചതും ഏറ്റവും ലളിതവുമായ രൂപത്തിൽ.

iMAXX ടെലിമാറ്റിക്സ് വഴി നിങ്ങളുടെ ലാഭം പരമാവധി വർദ്ധിപ്പിക്കുക:

iMAXX വരുന്നത് കൃത്യമായ റീഫില്ലുകൾ, തത്സമയ ട്രാക്കിംഗ്, വാഹനത്തിൻറെ മുൻകൂട്ടിയുള്ള ആരോഗ്യ നിരീക്ഷണം, ഇന്ധനക്ഷമത വിശകലനം, മോഷണ അലർട്ടുകൾ, ഇന്ധന ഉപഭോഗം, AdBlue നിരീക്ഷണം, ഡ്രൈവർ പെരുമാറ്റ നിരീക്ഷണം, ഓട്ടോമേറ്റഡ് ഓപ്പറേഷൻ റിപ്പോർട്ടുകളുടെ ഒരു ശ്രേണി എന്നിവ പോലുള്ള ബുദ്ധിപരമായ സവിശേഷതകളോട് കൂടിയാണ്.

ഡ്രൈവർ ഇൻഫർമേഷൻ സിസ്റ്റം:

Blazo X-ലെ റിയൽ-ടൈം ഡ്രൈവർ ഇൻഫർമേഷൻ സിസ്റ്റം (DIS) ഡ്രൈവർക്ക് നിർണ്ണായക വാഹന വിവരങ്ങൾ തത്സമയം നൽകുന്നു. എഞ്ചിൻ r/min, താപനില, വേഗത, ഇന്ധന നില എന്നിവ കൂടാതെ, ഇതിൽ ബ്രേക്ക് പ്രഷർ, ട്രിപ്പ് കിലോമീറ്റർ, ഓരോ കിലോമീറ്ററിലും ഡീസൽ ഉപഭോഗം, ബാറ്ററി വോൾട്ടേജ്, സർവീസ് റിമൈൻഡറുകൾ, മറ്റ് പ്രധാന വിശദാംശങ്ങളുമുണ്ട്.

മികച്ച ഉൽപ്പാദനക്ഷമതയ്ക്കായി മെച്ചപ്പെട്ട ക്യാബിൻ:

4-പോയിൻറ് സസ്പെൻഡഡ് ക്യാബിൻ ഡ്രൈവിംഗ് സുഖം വർദ്ധിപ്പിക്കുന്നു, ക്യാബിനിനുള്ളിലെ അധ്വാനം കുറയ്ക്കുന്നതിന് എർഗണോമിക് ആയി സ്ഥിതി ചെയ്യുന്ന നിയന്ത്രണങ്ങൾ. Blazo X നിർമ്മിച്ചിരിക്കുന്നത് സുരക്ഷിതവും ക്ഷീണമില്ലാത്തതുമായ ഡ്രൈവിംഗിനു വേണ്ടിയാണ്. അതായത് കുറഞ്ഞ ഡ്രൈവർ സ്റ്റോപ്പേജുകൾ, കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരം, മെച്ചപ്പെട്ട ടേൺ എറൗണ്ട് സമയം മുതലായവ.

പലപ്പോഴും ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ

മഹീന്ദ്രയുടെ ഹൗളേജ് വിഭാഗമായ Blazo X ട്രക്കുകൾ വരുന്നത് 10R20-16 PR, റേഡിയൽ ടയറുകൾ, 10 + 1 ടയറുകൾ എന്നിവ സഹിതമാണ്

മഹീന്ദ്ര Blazo ട്രെൻഡിംഗ് മോഡലാണ്, ഇത് വരുന്നത് HCV: ഹൗളേജ്, ടിപ്പർ, ട്രാക്ടർ ട്രെയിലർ വിഭാഗത്തിലാണ്. ഇതിന് 280 HP പവർഡ് mPower 7.2 ലിറ്റർ FuelSmart എഞ്ചിൻ, ഉയർന്ന ടോർക്ക് കുറഞ്ഞ r/min എഞ്ചിൻ എന്നിവയുണ്ട്. ഇത് 1050 NM ഉത്പാദിപ്പിക്കുന്നു. ഹെവി-ഡ്യൂട്ടി കൊമേഴ്‌സ്യൽ ട്രക്കിന് 415 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുണ്ട്.

ടാൻഡം ആക്‌സിൽ ട്രെയിലർ എന്നും അറിയപ്പെടുന്ന ഡബിൾ ആക്‌സിൽ ട്രെയിലർ ഒരു തരം ടൗ-ബിഹൈൻഡ് പ്ലാറ്റ്‌ഫോമാണ്. ഇതിൽ നാലോ അതിലധികമോ ചക്രങ്ങൾ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ആക്‌സിലുകൾ ഉൾക്കൊള്ളുന്നു. ഡബിൾ ആക്‌സിൽ ട്രെയിലറിൻറെ ഉദ്ദേശ്യം ഭാരമുള്ള വസ്തുക്കളോ നിരവധി വസ്തുക്കളോ ഒരു ടൗവിങ് വാഹനത്തിന് പിന്നിൽ സുരക്ഷിതമായും ഭദ്രമായും കൊണ്ടുപോകാൻ ഉപയോക്താവിനെ അനുവദിക്കുക എന്നതാണ്.

ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾസ് വാണിജ്യ വാഹന മേഖലയിലെ ഏറ്റവും വിപുലവും ഭരമേറിയതുമായ വിഭാഗമാണ്. HCV റേഞ്ച് 18.5T മുതൽ 55T GVW വരെയാണ്. ഇതിൽ മൾട്ടി-ആക്‌സിൽ, ഹൗളേജ്, ട്രാക്ടർ-ട്രെയിലർ, ടിപ്പർ എന്നിവ ഉൾപ്പെടുന്നു.

മഹീന്ദ്ര Blazo X 46 ട്രാക്ടർ പ്ലസിന് തടസ്സമില്ലാത്ത ജോലിക്കായി mPower 7.2 ലിറ്റർ FuelSmart എഞ്ചിൻ നൽകിയിരിക്കുന്നു. കൂടാതെ, ഈ ഹെവി-ഡ്യൂട്ടി കൊമേഴ്‌സ്യൽ ട്രക്കിൽ മൾട്ടി-ആക്‌സിലുകളും ഹൈ ഗ്രേഡ് ടെക്നോളോജിയും സജ്ജീകരിച്ചിരിക്കുന്നു. ഇത് ഭാരമേറിയ പേലോഡുകൾ വഹിക്കാൻ സഹായിക്കുകയും വിവിധ ഇന്ത്യൻ ഭൂപ്രദേശങ്ങളിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ ഡ്രൈവർക്ക് നല്ല ആശ്വാസം നൽകുകയും ചെയ്യുന്നു.