APOLLO CV AWARDS

പുരസ്കാരങ്ങളും ബഹുമതികളും

മഹീന്ദ്ര ട്രക്ക് & ബസ് നേടിയ ചില അവാർഡുകളും അംഗീകാരങ്ങളും ഇനിപ്പറയുന്നവയാണ്:

Image

അപ്പോളോ സിവി അവാർഡുകൾ 2020

2020-ന്റെ ഒരു മികച്ച തുടക്കം! അപ്പോളോ-സിവി അവാർഡ് 2020-ൽ ഏറ്റവും വലിയ 'സിവി ഓഫ് ദ ഇയർ അവാർഡ്' ഉൾപ്പെടെ 5 അവാർഡുകൾ മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് കരസ്തമാക്കി. അനസ്യൂതമായ പിന്തുണ നൽകി ഈ വിജയം സാധ്യമാക്കിയ എല്ലാ ഉപഭോക്താക്കൾക്കും നന്ദി.

1. സിവി ഓഫ് ദ ഇയർ - MAHINDRA FURIO

2. സ്‌പെഷ്യൽ ആപ്ലിക്കേഷൻ സിവി ഓഫ് ദി ഇയർ - MAHINDRA FURIO 12 REEFER

3. ICV കാർഗോ കാരിയർ ഓഫ് ദി ഇയർ - MAHINDRA FURIO 14

4. HCV ടിപ്പർ ഓഫ് ദ ഇയർ - Mahindra BLAZO X 28

5. HCV പ്രൈം മൂവർ ഓഫ് ദ ഇയർ - Mahindra BLAZO X 55

Image

വൈറ്റ് പേജ് ഇന്ത്യ അവാർഡ്‌സ് 2019

2019-ലെ ഞങ്ങളുടെ ആദ്യ അവാർഡായിരുന്നു വൈറ്റ് പേജ് ഇന്ത്യ അവാർഡ്‌സ്. നവീകരണത്തിനും സുസ്ഥിരതയ്ക്കും വളർച്ചയ്ക്കും വിശ്വാസ്യതയ്ക്കും Mahindra BLAZO 'ഇന്ത്യയിലെ ഏറ്റവും ആദരണീയമായ ട്രക്ക് ബ്രാൻഡ്' ആയി അംഗീകരിക്കപ്പെട്ടു. എല്ലാവരുടെയും വിശ്വാസത്തിനും പിന്തുണയ്ക്കും വലിയ നന്ദി അറിയിക്കുന്നു.

Image

IAMAI 2019

Digital Publishing - Truck Driver Driven Festival Campaign &¤ Most Consistent Excellene അവാർഡ് വിഭാഗത്തിൽ മഹീന്ദ്രയുടെ ട്രക്ക് ആൻഡ് ബസ് ഡിവിഷൻ വെങ്കല അവാർഡ് നേടി.

Image

അപ്പോളോ സിവി അവാർഡ്‌സ് 2019

അപ്പോളോ സിവി അവാർഡ്‌സിൽ മഹീന്ദ്രയുടെ ട്രക്ക് ആൻഡ് ബസ് ഡിവിഷന് വീണ്ടും അംഗീകാരം! Mahindra BLAZO X 37 Pusher Axle നെ HCV Rigid Cargo Carrier of the Year' ആയി തിരഞ്ഞെടുത്തു. ഞങ്ങളുടെ സിഇഒ ശ്രീ വിനോദ് സഹായ്, ഡോ. വെങ്കട്ട് ശ്രീനിവാസിനൊപ്പം ഈ അവാർഡ് ഏറ്റുവാങ്ങി.

Image

അപ്പോളോ സിവി അവാർഡുകൾ 2019

അപ്പോളോ സിവി അവാർഡുകൾ 2019-ൽ അപ്പോളോ മഹീന്ദ്ര ട്രക്ക് ആന്റ് ബസ് അതിന്റെ കിരീടത്തിൽ മറ്റൊരു തൂവൽ കൂടി ചേർത്തുവെന്ന് അതീവ സന്തോഷത്തോടെയാണ് ഞങ്ങൾ പ്രഖ്യാപിക്കുന്നത്. Mahindra Tourister COMFIO, 'People Mover of the Year Award കരസ്തമാക്കി! നിങ്ങളുടെ അംഗീകാരത്തിന് നന്ദി.

Image

അപ്പോളോ സിവി അവാർഡുകൾ 2017

മഹീന്ദ്രയുടെ ട്രക്ക് ആൻഡ് ബസ് ഡിവിഷൻ വീണ്ടും അപ്പോളോ സിവി അവാർഡ് സ്വന്തമാക്കി! ഇത്തവണ 25 Tonner ആണ് ‘CV and HCV of the Year’ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഞങ്ങളുടെ ട്രക്കുകളുടെ പ്രകടനമാണ് റോഡിൽ മികച്ച വിജയം കൈവരിക്കാൻ ഞങ്ങളെ സഹായിച്ചത്, നിങ്ങളുടെ പിന്തുണയാണ് ഞങ്ങളെ വിജയിക്കാൻ സഹായിച്ചത്.

Image

അപ്പോളോ സിവി അവാർഡ്‌സ് 2015

മഹീന്ദ്രയുടെ ട്രക്ക് ആൻഡ് ബസ് ഡിവിഷന്റെ ‘TRUXO 37, 'HCV Rigid Cargo Carrier of the Year’ കരസ്ഥമാക്കി. ഈ വിജയത്തോടെ, പ്രശസ്തമായ അപ്പോളോ സിവി അവാർഡുകളിൽ ഞങ്ങൾ തുടർച്ചയായി അഞ്ചാം തവണയാണ് വിജയക്കൊടി പാറിച്ചത്. ഞങ്ങളുടെ ട്രക്കുകൾ വീണ്ടും വീണ്ടും നൽകിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടനത്തിന്റെ അടയാളമാണിത്. അതിനാൽ നിങ്ങൾ ഒരു മഹീന്ദ്ര ട്രക്ക് വാങ്ങുമ്പോൾ, നിങ്ങൾ വാങ്ങുന്നത് വെറുമൊരു ട്രക്കല്ല, മറിച്ച് നിങ്ങൾക്ക് മികച്ച പ്രകടനം നൽകുമെന്ന് ഉറപ്പുള്ള ഒരു മെഷീനാണെന്ന് നിങ്ങൾ തിരിച്ചറിയുന്നു.

Image

അപ്പോളോ സിവി അവാർഡുകൾ 2014

മഹീന്ദ്രയുടെ ട്രക്ക് ആൻഡ് ബസ് ഡിവിഷൻ തുടർച്ചയായി നാലാം തവണയും അഭിമാനകരമായ അപ്പോളോ അവാർഡ് സ്വന്തമാക്കി. ഈ വിജയത്തിന് പിന്നിലെ ട്രക്ക് മഹീന്ദ്രയുടെ TORRO 25 ആയിരുന്നു; അത് 'HCV- Cargo Carrier of the Year' അവാർഡ് നേടി. മഹീന്ദ്രയുടെ ട്രക്ക് ആൻഡ് ബസ് ഡിവിഷനിലെ എല്ലാവരുടെയും അർപ്പണബോധത്തോടെയുള്ള പരിശ്രമവും ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളുടെ വിശ്വാസവും ഇല്ലായിരുന്നെങ്കിൽ ഇത്രയും വലിയ നേട്ടം സാധ്യമാകുമായിരുന്നില്ല. വരുംകാലങ്ങളിലും മികച്ച പ്രകടനത്തിനായുള്ള നിരന്തരമായ ഈ മുന്നേറ്റം തുടരും.

Image

അപ്പോളോ സിവി അവാർഡ്‌സ് 2013

മഹീന്ദ്രയുടെ ട്രക്ക് ആൻഡ് ബസ് ഡിവിഷൻ തുടർച്ചയായ മൂന്നാം തവണയും അപ്പോളോ സിവി അവാർഡിൽ ജേതാക്കളായി. ഇത്തവണ ‘TORRO 31 Haulage Tipper’ ആയിരുന്നു 'Tipper of the Year’ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഞങ്ങളുടെ ട്രക്കുകളുടെ പ്രകടനമാണ് റോഡിൽ വിജയം നേടാൻ ഞങ്ങളെ സഹായിച്ചതെങ്കിലും, നിങ്ങളുടെ പിന്തുണയാണ് ഞങ്ങളെ ഇവിടംവരെ എത്തിച്ചത്.

Image

അപ്പോളോ സിവി അവാർഡ്‌സ് 2012

അപ്പോളോ സിവി അവാർഡിന്റെ 2012 പതിപ്പിൽ, മഹീന്ദ്രയുടെ ട്രക്ക് ആൻഡ് ബസ് ഡിവിഷൻ ഒന്നല്ല, രണ്ട് അഭിമാനകരമായ അവാർഡുകളാണ് നേടിയത്. TRACO 40 - Prime Mover, ‘HCV of the Year’ എന്ന അഭിമാനകരമായ നേട്ടം കൈവരിച്ചപ്പോൾ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് - ട്രക്ക് ആൻഡ് ബസ് ഡിവിഷൻ ഡയറക്ടറും AFS, M&M പ്രസിഡന്റുമായ ഡോ. പവൻ ഗോയങ്ക, ‘CV Man of the Year’ പുരസ്‌കാരം നേടി. മുഴുവൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് - ട്രക്ക് ആൻഡ് ബസ് ഡിവിഷൻ ടീമിനെ പ്രതിനിധീകരിച്ച് നന്ദു ഖണ്ഡാരെയും ജിം പിരിയും ചേർന്നാണ് അവാർഡുകൾ സ്വീകരിച്ചത്.

Image

അപ്പോളോ സിവി അവാർഡുകൾ 2011

2011ലെ അപ്പോളോ സിവി & Commercial Vehicle Awards 2011 & ൽ മഹീന്ദ്രയുടെ ട്രക്ക് ആൻഡ് ബസ് ഡിവിഷന് 'സിവി ഓഫ് ദ ഇയർ' എന്ന അംഗീകാരം ലഭിച്ചു. കൂടാതെ, കമ്പനിയുടെ TRUXO 25 ട്രക്കിന് ‘HCV Truck of the Year (Rigid)' പുരസ്‌കാരവും ലഭിച്ചു. ഈ അഭിമാനകരമായ അവാർഡുകൾ ഡോ. പവൻ ഗോയങ്കയും ശ്രീ. നളിൻ മേത്തയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് - ട്രക്ക് ആൻഡ് ബസ് ഡിവിഷൻ ടീമിലെ മറ്റ് അംഗങ്ങളും ഏറ്റുവാങ്ങി.

കോർപ്പറേറ്റ് വിലാസം

രജിസ്റ്റർ ചെയ്ത ഓഫീസ്

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്

അപ്പോളോ ബണ്ടർ, കൊളാബ, മുംബൈ, മഹാരാഷ്ട്ര 400001.

ഹെഡ് ഓഫീസ്

മഹീന്ദ്ര ട്രക്ക് & ബസ് ഡിവിഷൻ

മഹീന്ദ്ര ടവർ, 5 th നില, വിംഗ് 4 പ്ലോട്ട് നമ്പർ. എ / 1, ചകൻ ഇൻഡസ്ട്രിയൽ ഏരിയ ഫേസ് IV, പോസ്റ്റ് - നിഘോജെ ചകൻ, താൽ ഖേദ്, ജില്ല. - പൂനെ, മഹാരാഷ്ട്ര പിൻ 410 501.

ടെലിഫോണ്

1800 315 7799 (മിസ്ഡ് കോൾ)
1800 200 3600 (ടോൾ ഫ്രീ)

ഇമെയിൽ

[email protected]
[email protected]