8

'റൈസ്' എന്ന തത്ത്വചിന്തയിൽ അടിയുറച്ചുനിൽക്കുന്ന മഹീന്ദ്ര ട്രക്ക് ആൻഡ് ബസ്, ഇന്ത്യൻ ട്രക്ക് ഡ്രൈവർ സമൂഹത്തെ മുൻനിരയിലേയ്ക്ക് എത്തിക്കുന്നതിനായി ‘സാരഥി അഭിയാൻ’ അവതരിപ്പിച്ചു. ഈ അതുല്യമായ CSR പ്രോജക്റ്റ് ട്രക്ക് ഡ്രൈവർമാരെ മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും സഹായകരമായി. ട്രക്ക് ഡ്രൈവർമാരുടെ പെൺമക്കൾക്കായി ജനകീയവും ഹൃദയസ്പർശിയായതുമായ സ്‌കോളർഷിപ്പ് പദ്ധതിയുമായാണ് സാരഥി അഭിയാന്റെ ആദ്യ ഘട്ടം ആരംഭിച്ചത്. പത്താംക്ലാസിൽ മികച്ച വിജയം നേടുകയും ഉന്നത വിദ്യാഭ്യാസം തേടുകയും ചെയ്യുന്ന അപേക്ഷകർക്ക് 10,000 രൂപ സമ്മാനമായി നൽകി. പ്രതിസന്ധികൾക്കിടയിലും പെൺമക്കളെ പഠിപ്പിച്ച എല്ലാ ട്രക്ക് ഡ്രൈവർമാരെയും അഭിനന്ദിക്കുന്നതിനുള്ള ഞങ്ങളുടെ മാർഗമായിരുന്നു ഈ സംരംഭം. പക്ഷേ ഇതൊരു തുടക്കം മാത്രമായിരുന്നു. ഞങ്ങൾ കരുതലോടെ കൂടെയുണ്ടെന്ന് ട്രക്ക് ഡ്രൈവർമാരെ അറിയിക്കാൻ സാരഥി അഭിയാന്റെ ഈ യാത്ര ഞങ്ങൾ തുടരും.

7

മികച്ച പ്രകടനം. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിനെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുന്ന തത്വശാസ്ത്രമാണിത്. ഇന്ത്യൻ ഗതാഗതത്തെ മികവിന്റെ പുതിയ ഉയരങ്ങൾ താണ്ടാൻ സഹായിക്കുന്ന ഒരു യുഗം. ഈ തത്ത്വചിന്തയ്ക്ക് അനുസൃതമായാണ് ഞങ്ങൾ മഹീന്ദ്ര ട്രാൻസ്‌പോർട്ട് എക്‌സലൻസ് അവാർഡുകൾ ഏർപ്പെടുത്തിയത്. ഈ അവാർഡുകൾ ഇന്ത്യൻ ട്രക്കിംഗിൽ മാറ്റം കൊണ്ടുവരുന്നതിന് സംഭാവന നൽകിയവരെ ഉദ്ദേശിച്ചുള്ളതാണ്, കൂടാതെ അവ സവിശേഷമായ പ്രകടനം, മികവ്, നൂതനത്വം, നേതൃമാറ്റം എന്നിവയെ അംഗീകരിക്കുകയും റിവാർഡുകൾ നൽകുകയും ചെയ്യുന്നു. വർഷം മുഴുവനും മികവും മികച്ച പ്രകടനം പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി കൂടിയാണിത്, മാത്രമല്ല, മുഴുവൻ വ്യവസായത്തെയും പ്രചോദിപ്പിക്കുന്ന മാനദണ്ഡങ്ങൾ സജ്ജമാക്കുകയും ചെയ്യുന്നു.  കൂടുതലറിയാൻ മഹീന്ദ്ര ട്രാൻസ്‌പോർട്ട് എക്‌സലൻസ് അവാർഡ് വെബ്‌സൈറ്റ് സന്ദർശിക്കുക.

6

ഗതാഗത വ്യവസായത്തിൽ ചേരാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്തു കൊണ്ട് നല്ല മാറ്റത്തിന്റെ ഒരു ഏജന്റാകാനാണ് മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ലക്ഷ്യമിടുന്നത്.

ഈ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി, യുവ ട്രാൻസ്‌പോർട്ട് സംരംഭകർക്കായി MPOWER എന്ന പേരിൽ ഒരു മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഞങ്ങൾ രൂപകല്പന ചെയ്യുകയും വഴികാട്ടിയാകുകയും ചെയ്തിട്ടുണ്ട്. അവർ മത്സരാധിഷ്ഠിത വ്യവസായത്തിന് തയ്യാറാണെന്നും അതേ സമയം തന്നെ മികവ് പ്രകടിപ്പിക്കുകയും ചെയ്യുമെന്ന് ഉറപ്പാക്കാനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, അഹമ്മദാബാദ് (IIM-A), ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി (IMU), അനന്തര സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ തങ്ങളുടെ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള നോളജ് പാർട്ടേഴ്‌സുമായി ഞങ്ങൾ കൈകോർക്കുകയുണ്ടായി.

5

ഇന്ത്യൻ ട്രക്കിംഗ് വ്യവസായത്തിലെ മാർഗദർശികളെ ശാക്തീകരിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു കൂട്ടായ പഠന പരിപാടിയാണിത്. വ്യവസായ വിദഗ്ധർക്ക് ഗതാഗതത്തെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണങ്ങൾ മറ്റ് ഫ്‌ളീറ്റ് ഉടമകളുമായും പരിചയസമ്പന്നരായ പ്രൊഫഷണലുകളുമായും പങ്കിടാനും, IIM-A ഫാക്കൽറ്റിയുമായി സംവദിക്കുന്നതിനും, അടുത്ത തലമുറയിലെ ട്രാൻസ്‌പോർട്ടർമാരുമായി ചർച്ചകൾ നടത്താനും മാർഗനിർദ്ദേശം നൽകാനുമുള്ള ഒരു വേദി ഇത് വാഗ്ദാനം ചെയ്യുന്നു.

4

യഥാർത്ഥത്തിൽ പ്രയോഗിക്കുന്നതുവരെ പഠനം പൂർത്തിയാകില്ലെന്ന് ഒരു ചൊല്ലുണ്ട്. MPOWER വാർ റൂമിനു പിന്നിലെ ആശയം അതാണ്. ഈ പ്രോഗ്രാമിലൂടെ, പങ്കെടുക്കുന്നവർക്ക് MPOWER പാഠങ്ങൾ എങ്ങനെ പ്രയോഗിച്ചുവെന്നും അവരുടെ ഫാമിലി ട്രാൻസ്‌പോർട്ട് ബിസിനസുകൾ എങ്ങനെ മെച്ചപ്പെടുത്തി എന്നും അവതരിപ്പിക്കാനാകും. പങ്കാളികൾക്ക് മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കാനും പരസ്പരം ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനുമുള്ള അവസരവും ഈ പ്രോഗ്രാം നൽകുന്നു. IIM-Aയുമായി സഹകരിച്ചാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. വാർ റൂമിന് മൂന്ന് പതിപ്പുകളും ഏകദേശം 66 പങ്കാളികളും ഉണ്ടായിട്ടുണ്ട്.

3

മഹീന്ദ്രയുടെ അത്യാധുനിക ചക്കൻ പ്ലാന്റിലേയ്ക്ക് മറക്കാനാകാത്ത ഒരു യാത്ര ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്ന അതുല്യമായ ഒരു സംരംഭമാണിത്. ഇതുവഴി അവർക്ക് മുഴുവൻ ട്രക്ക് നിർമ്മാണ പ്രക്രിയയും, മഹീന്ദ്രയുടെ ട്രക്ക് നിർമ്മാണ സാങ്കേതികവിദ്യയും ഗുണനിലവാര നിയന്ത്രണവും, യഥാർത്ഥത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന യന്ത്രങ്ങളും കാണാൻ കഴിയും.

കോർപ്പറേറ്റ് വിലാസം

രജിസ്റ്റർ ചെയ്ത ഓഫീസ്

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്

അപ്പോളോ ബണ്ടർ, കൊളാബ, മുംബൈ, മഹാരാഷ്ട്ര 400001.

ഹെഡ് ഓഫീസ്

മഹീന്ദ്ര ട്രക്ക് & ബസ് ഡിവിഷൻ

മഹീന്ദ്ര ടവർ, 5 th നില, വിംഗ് 4 പ്ലോട്ട് നമ്പർ. എ / 1, ചകൻ ഇൻഡസ്ട്രിയൽ ഏരിയ ഫേസ് IV, പോസ്റ്റ് - നിഘോജെ ചകൻ, താൽ ഖേദ്, ജില്ല. - പൂനെ, മഹാരാഷ്ട്ര പിൻ 410 501.

ടെലിഫോണ്

1800 315 7799 (മിസ്ഡ് കോൾ)
1800 200 3600 (ടോൾ ഫ്രീ)

ഇമെയിൽ

[email protected]
[email protected]